വിവാഹാഭ്യർത്ഥന നിരസിച്ചു; കർണാടകയിൽ 18കാരിക്ക് നേരെ ആസിഡ് ആക്രമണം; തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രതി

ബെംഗളൂരു: കർണാടകയിലെ ചിക്ബല്ലാപുരയിൽ പതിനെട്ടുകാരിക്കെതിരെ ആസിഡ് ആക്രമണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞു. ശേഷം അക്രമി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം നടന്നത് ചൊവ്വാഴ്ച വൈകിട്ടോടെയാണ്. 

Advertisements

ഇരുപത്തിരണ്ടുകാരനായ ആനന്ദ് കുമാറാണ് പെണ്‍കുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. പെണ്‍കുട്ടി നിരസിച്ചു. ഇയാൾ പെണ്‍കുട്ടിയുടെ ബന്ധുവാണ്. തുടർന്ന് വൈകുന്നേരം തിരിച്ചെത്തിയാണ് ആനന്ദ് ആക്രമണം നടത്തിയത്. ആസിഡ് എറിഞ്ഞതോടെ പെൺകുട്ടിക്ക് മുഖത്ത് പൊള്ളലേറ്റു. പൊള്ളൽ ഗുരുതരമല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസിഡ് എറിഞ്ഞതിന് പിന്നാലെ ഡീസൽ ദേഹത്ത് ഒഴിച്ച് യുവാവ് തീ കൊളുത്തി. ദേഹമാകെ പൊള്ളലേറ്റ ആനന്ദ് കുമാറിന്‍റെ നില ഗുരുതരമാണ്. 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles