കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം; മുഖത്തും കൈയ്ക്കും പൊള്ളലേറ്റു; അറസ്റ്റ് 

കൊല്ലം: കൊല്ലത്ത് വീട്ടമ്മയ്ക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാൻകുഴി സ്വദേശി കവിതയെയാണ് ഭർത്താവ് ബിജു ആക്രമിച്ചത്. കവിതയുടെ മുഖത്തും കൈയ്ക്കും പൊള്ളലേറ്റു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Advertisements

പഞ്ചായത്തിൽ നിന്ന് വീട് വെയ്ക്കാൻ ബിജുവിന്‍റെ പേരിൽ ഭൂമി അനുവദിച്ചിരുന്നു. ഈ വസ്തുവിൽ ഷെഡ് കെട്ടിയാണ് ബിജുവും കവിതയും അമ്മയും താമസിച്ചിരുന്നത്. പലതവണ കവിതയെയും അമ്മയെയും ഷെഡിൽ നിന്ന് ഇറക്കി വിടാൻ ബിജു ശ്രമിച്ചിരുന്നു. പ്രതിയുടെ ശല്യത്തെ തുടർന്ന് ഇരുവരും സമീപത്തായി വാടക വീട്ടിലേക്ക് താമസം മാറി. അവിടെ എത്തിയാണ് ബിജു ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

Hot Topics

Related Articles