കോഴിക്കോട്: നഗരത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പൊറ്റമ്മല്‍ മദര്‍ ഒപ്റ്റിക്കല്‍സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൃദുല എന്ന 22 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൃദുലക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റ മൃദുലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Advertisements
ആസിഡ് ഒഴിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.