മണർകാട്: ഒറവയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കാലിനും കൈയ്ക്കും ഒടിവ് സംഭവിച്ച യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്. കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ ജിത്തുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്കു പോകുകയായിരുന്നു. ഈ സമയം മണർകാട് ഭാഗത്ത് നിന്ന് കാർ വലത്തേയ്ക്കു തിരിഞ്ഞു. ഇതിനിടെ പിന്നാലെ എത്തിയ ബൈക്ക് കാറിൽ ഇടിച്ചു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ ജിത്തുവിനെ മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പരിക്ക് ഗുരുതരമാണെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപിച്ച് നാട്ടുകാർ രംഗത്ത് എത്തിയത് നേരിയ സംഘർഷത്തിന് ഇടയാക്കി.