തിരുവനന്തപുരം: തിരുവല്ലത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. പൂന്തുറ ആലുകാട് സ്വദേശി ബി.ബീന(55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് കോവളം-തിരുവല്ലം ബൈപാസില്‍ വാഴമുട്ടം സിഗ്നല്‍ ജങ്ഷനിലായിരുന്നു അപകടം.
ഭർത്താവ് അജയനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യുകയായിരുന്നു ബീന. വാഴമുട്ടം സിഗ്നലില്‍ നിർത്തിയിട്ട സ്കൂട്ടറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന്, തെറിച്ചുവീണ ബീനയുടെ ദേഹത്തുകൂടെ ലോറി കയറുകയായിരുന്നു. ഭർത്താവിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഓടിച്ചിരുന്നു തമിഴ്നാട് സ്വദേശി ഇസക്കി സെല്‍വം(24), ഒപ്പമുണ്ടായിരുന്ന മഹേഷ്(30) എന്നിവരെ തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.