ആക്സിയ ടെക്നോളജീസും എ.ഒ.എക്സും കൈകോർക്കുന്നു; ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ മേഖലയിൽ സുപ്രധാന കൂട്ടുകെട്ടിനൊരുങ്ങി കേരളത്തിൽ നിന്നുള്ള ഐ.ടി കമ്പനി ; 1000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

കൊച്ചി 12 ജ: ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ മേഖലയിൽ സുപ്രധാന കാൽവെപ്പുമായി കേരളത്തിൽ നിന്നുള്ള ഐ.ടി കമ്പനിയായ ആക്സിയ ടെക്നോളജീസ്. ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ജർമൻ കമ്പനിയായ എ.ഒ.എക്സുമായി കൈകോർത്താണ് പുതിയ സാധ്യതകൾക്ക് കളം ഒരുക്കുന്നത്. ഇതുവഴി നിരവധി തൊഴിലവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.

Advertisements

ബി.എം.ഡബ്ല്യു ഉൾപ്പടെയുളള വാഹന ഭീമന്മാർക്ക് പുതു തലമുറ വാഹനങ്ങളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നിർമിച്ച് ആഗോള തലത്തിൽ ശ്രദ്ധ നേടിയ സ്ഥാപനമാണ് ആക്സിയ ടെക്നോളജീസ്. ഇരു സ്ഥാപനങ്ങളും ഒരുമിക്കുന്നതോടെ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ വികസനത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകും. ഓട്ടോസാർ, ഇതർനെറ്റ്, പി.സി.ഐ തുടങ്ങിയ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തി അത്യാധുനിക സോഫ്‌റ്റ്‌വെയർ ഡിസൈനുകളുടെ സഹായത്തോടെ കാർ വ്യവസായത്തിൽ വലിയ മുന്നേറ്റങ്ങളാണ് സാധ്യമാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിലൂടെ 1000 തൊഴിൽ അവസരങ്ങളാണ് തുറക്കപ്പെടുന്നത്. ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുമായി ഇടപഴകാനും കൂടുതൽ സംഭാവനകൾ നൽകാനുമുള്ള അവസരങ്ങളാണ് ഇവർക്ക് ലഭിക്കുന്നത്.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഈ സഹകരണത്തിലൂടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗിലെ ജർമ്മനിയുടെ ആഗോള നേതൃത്വവും സോഫ്റ്റ്‌വെയർ വ്യവസായത്തിലെ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും ഉപയോഗപ്പെടുത്താനാകുമെന്നും ഇതുവഴി ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റങ്ങൾക്കാണ് അവസരം ഒരുങ്ങുന്നതെന്നും ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു.

ടെക്നോപാർക്കിന് പുറമേ കൊച്ചി, ബാംഗ്ലൂർ എന്നിവിടങ്ങളിലും സെന്ററുകളുള്ള ആക്സിയ ടെക്നോളജീസ് മാസങ്ങൾക്ക് മുൻപ് ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർട്ടിക്‌ടെർൺ സൊല്യൂഷൻസ് ജിഎംബിഎച്ചിനെ ഏറ്റെടുത്തിരുന്നു.

ജർമ്മനിയിലെയും യൂറോപ്പിലെയും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം തന്നെ നൽകാൻ ആക്സിയയുടെയും എ.ഒ.എക്സിന്റെയും സഹകരണത്തിലൂടെ സാധിക്കുമെന്ന് എ.ഒ.എക്സ് സി.ഇ.ഒ റൈനർ ഓഡർ കൂട്ടിച്ചേർത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.