സെക്കന്റ് ഷോയിലൂടെ എത്തി ; നടൻ ദുല്‍ഖര്‍ സല്‍മാന് ഇന്ന് 37-ാം പിറന്നാള്‍

മുവി സെസ്ക്ക് : നടൻ ദുല്‍ഖര്‍ സല്‍മാന് ഇന്ന് 37-ാ൦ പിറന്നാള്‍. പ്രധാനമായും മലയാള ചലച്ചിത്രരംഗത്താണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായ ഇദ്ദേഹം പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം നേടി. അഭിനയരംഗത്തെത്തുന്നതിനു മുൻപ് ബിസിനസ് മാനേജരായി ജോലി ചെയ്തു.

Advertisements

നാല് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്തും ഒരു കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡും താരം നേടിയിട്ടുണ്ട്. ബാരി ജോണ്‍ ആക്ടിംഗ് സ്റ്റുഡിയോയില്‍ മൂന്നുമാസത്തെ അഭിനയ കോഴ്‌സിന് ശേഷം 2012-ല്‍ പ്രദര്‍ശനത്തിനെത്തിയ ആക്ഷൻ ചലച്ചിത്രമായ സെക്കന്റ് ഷോയിലൂടെ സിനിമാ രംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തി. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

Hot Topics

Related Articles