അനധികൃതമായി ചിലവാക്കിയ പണം തിരികെ അടയക്കാനാവശ്യപ്പെട്ട് ലതികാ സുഭാഷിന് കെ.എഫ്.ഡി.സി എം.ഡിയുടെ നോട്ടീസ്; പണം തിരിച്ചടച്ചില്ലെങ്കിൽ ഓണറേറിയത്തിൽ നിന്നും തിരികെ പിടിക്കുമെന്നും നിർദേശം; എൻ.സി.പിയിലെ വിഭാഗീയത കെ.എസ്.എഫ്.ഡി.സിയെ തിരിഞ്ഞ് കൊത്തുന്നു

കോട്ടയം: കാരാപ്പുഴയിലെ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് ചെയർപേഴ്‌സണായിരുന്ന അനധികൃതമായി യാത്ര ചെയ്ത് ചിലവാക്കിയ തുക എത്രയും വേഗം തിരികെ അടയക്ക്ണമെന്നാവശ്യപ്പെട്ട് കെ.എസ്.എഫ്.ഡി.സി എം.ഡിയുടെ കത്ത്. ഔദ്യോഗിക വാഹനം 7354 കിലോമീറ്റർ അനധികൃതമായി ഓടിച്ച് 97140 രൂപയുടെ അധിക ചിലവ് വരുത്തിയ സംഭവത്തിലാണ് കോർപ്പറേഷന്റെ നടപടി. ഇന്നലെ വൈകിട്ട് അഞ്ചുമണിയ്ക്കകം പണം തിരികെ അടയ്ക്കണമെന്നായിരുന്നു നിർദേശമെങ്കിലും ഇതുവരെയും തുക തിരികെ അടച്ചിട്ടില്ലെന്നാണ് ഇപ്പോഴും ലഭിക്കുന്ന വിവരം. പണം തിരികെ അടച്ചില്ലെങ്കിൽ മാസമാസം ലഭിക്കുന്ന ഹോണറേറിയത്തിൽ നിന്നും തിരികെ പിടിക്കാൻ നടപടിയെടുക്കുമെന്നും എം.ഡി നൽകിയ നോട്ടീസിൽ പറയുന്നു.

Advertisements

ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ അനധികൃതമായി ചെയർപേഴ്‌സൺ യാത്ര ചെയ്തതായാണ് കണ്ടെത്തിയിരുന്നത്. കോർപ്പറേഷന്റെ പരിപാടിയില്ലാത്ത സ്ഥലങ്ങളിലുടെ ചെയർപേഴ്‌സണിന്റെ വാഹനം കടന്നു പോയതിന് എതിരെയാണ് ആരോപണം ഉയർന്നത്. ഈ ഫണ്ട് പാസാക്കാൻ ഡയറക്ടർ ബോർഡ് തയ്യാറായില്ല. ഇതേ തുടർന്നാണ് കോർപ്പറേഷൻ ഡയറക്ടർ കെ.പി സിംങ് സർക്കുലർ പുറത്തിറക്കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്തെ ഫെഡറൽ ബാങ്കിലുള്ള കോർപ്പറേഷന്റെ അക്കൗണ്ടിലേയ്ക്ക് ജൂൺ 30 നകം തുക സമ്പൂർണമായും അടച്ചു തീർക്കണമെന്നായിരുന്നു കത്തിലെ നിർദേശം. എന്നാൽ, ഇത് അടയക്കാൻ ലതിക സുഭാഷിന് ഇനിയും സാധിച്ചിട്ടില്ലെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. തുക തിരിച്ചടയ്ക്കാൻ നിർദേശിക്കുന്നത് കൂടാതെ ഔദ്യോഗിക വാഹനം ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും കോർപ്പറേഷൻ എംഡി ഇവരെ ഉപദേശിക്കുന്നുമുണ്ട്.

Hot Topics

Related Articles