പാലക്കാട്: എലപ്പുള്ളിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കി പോലീസ്. തുടര്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കി.
കൊലപാതകത്തിന് ശേഷം പ്രതികള്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നത്. പ്രതികള്‍ നാലുപേരാണ് കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം കൊഴിഞ്ഞമ്പാറ ഭാഗത്തേക്കാണ് സംഘം കടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ട് കാറുകളിലായാണ് പ്രതികള്‍ എത്തിയത്. കൊലപാതകം നടത്തിയ ശേഷം ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചു. അക്രമികള്‍ എത്തിയ കെ എല്‍ 11 എ ആര്‍ 641 നമ്പര്‍ കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഈ വഴിക്ക് അന്വേഷണം നടന്നുവരികയാണ്.