സീറ്റ് കിട്ടാൻ വേണ്ടിയല്ല ബിജെപിയുടെ ഉപാദ്ധ്യക്ഷനായത് ; സംഘടന രംഗത്ത് സജീവമായി നിലനില്‍ക്കും ; ഭാരതീയ ജനതാ പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യം ; നടൻ ദേവൻ

തൃശൂര്‍ : രാഷ്‌ട്രീയമായി എന്തെങ്കിലും ചെയ്യണം, രാഷ്‌ട്രീയത്തിന് മാത്രമെ നാട്ടില്‍ എന്തെങ്കിലും മാറ്റമുണ്ടാക്കാൻ പറ്റുകയുള്ളൂ എന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട നടൻ ദേവൻ.ചെറുപ്പ കാലം മുതല്‍ക്കെ എനിക്ക് രാഷ്‌ട്രീയമുണ്ടായിരുന്നു. 2004-ലാണ് ഞാൻ കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. മറ്റ് ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ ഒറ്റയ്‌ക്ക് നിന്നു. വലിയ പരാജയവുമായി, എന്നാല്‍ രാഷ്‌ട്രീയം ഉപേക്ഷിച്ചില്ല. മുലപ്പെരിയാര്‍ വിഷയത്തിലും സ്മാര്‍ട് സിറ്റി അഴിമതിയിലുമെല്ലാം ഞാൻ ഇടപെട്ടിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടിയുടെ ചുമതലയില്‍ മുന്നേ വരേണ്ടതായിരുന്നു എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതിനൊക്കെ ഒരു പക്വത ഉണ്ടാവണം.

Advertisements

വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഞാൻ മുന്നില്‍ കാണുന്നത് ഇലക്ഷനല്ല. ഒരു സീറ്റ് കിട്ടാൻ വേണ്ടിയുള്ള സമീപനമല്ല എന്റേത്. ബിജെപിയുടെ ഉപാദ്ധ്യക്ഷനായത് സീറ്റ് കിട്ടാൻ വേണ്ടിയല്ല. സംഘടന രംഗത്ത് സജീവമായി നിലനില്‍ക്കും. ഭാരതീയ ജനതാ പാര്‍ട്ടിയെ കേരളത്തില്‍ വളര്‍ത്തുക എന്നതാണ് എന്റെ ദൗത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരു മാതൃകയാക്കും. ബിജെപിയില്‍ ഉള്ള നേതാക്കന്മാരെല്ലാം കറകളഞ്ഞ നേതാക്കളാണ്. ഒരാള്‍ പോലും അല്ലാത്തവരില്ല. മോദിയുടെത് പോലെ തന്നെ കഴിവുള്ള, പ്രഭാവമുള്ള ഒരുപാട് നേതാക്കള്‍ ബിജെപിക്ക് ഉണ്ട്. മികച്ച നേതാക്കളെ കൊണ്ട് സമ്പന്നമാണ് ബിജെപി. അങ്ങനത്തെ ഒരു പാര്‍ട്ടിയല്ലാതെ എനിക്ക് തിരഞ്ഞെടുക്കാൻ മറ്റൊരു പാര്‍ട്ടിയില്ല. ദേവൻ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.