കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങൾക്ക് മുകളിലാണോ ; നമ്മൾ സാധരണക്കാർക്ക് എന്തറിയാം ല്ലേ? കെ റെയിൽ വിഷയത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ ആഞ്ഞടിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി

കോട്ടയം : രാജ്യത്ത് നടക്കുന്ന ചെറുതും വലുതുമായ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും രേഖപ്പെടുത്തുന്നവരാണ് ചലച്ചിത്ര താരങ്ങളിൽ ചിലരെങ്കിലും . തങ്ങളുടെ നവ മാധ്യമ മുഖത്തിലൂടെ ആണ് ഇവർ ഈ രീതിയിൽ പ്രതികരിക്കാറുള്ളത്. അത്തരത്തിൽ എല്ലാ ഘട്ടങ്ങളിലും നിലപാട് ഉയർത്തിയ വ്യക്തിയാണ് ഹരീഷ് പേരടി.

Advertisements

പല അവസരങ്ങളിലും ഹരീഷ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞിട്ടുള്ള ഹരീഷ് പല ഘട്ടങ്ങളിൽ കേരള സർക്കാരിനും എതിരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ കെ റെയിൽ വിഷയത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ്. കേന്ദ്ര മന്ത്രിയായ മുരളീധരൻ സംസ്ഥാനത്തെ ഒരു വലിയ വികസന പദ്ധതിയെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നതിലെ നിയമ വശം ചൂട്ടിക്കാട്ടുകയാണ് ഹരീഷ് പേരടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് :

സുരേന്ദ്രൻ പറയുന്ന രാഷ്ട്രിയം എനിക്ക് മനസ്സിലാവും..കാരണം അയാൾ BJP യുടെ സംസ്ഥാന പ്രസിഡണ്ടാണ്..അയാൾക്ക് അയാളുടെ പാർട്ടിയുടെ രാഷ്ട്രീയം പറയാം..(അഭിപ്രായ വിത്യാസങ്ങൾ എനിക്കും പറയാം)പക്ഷെ വി.മുരളിധരൻ കേന്ദ്രമന്ത്രിയാണ് …സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങിനെ വീടുവീടാന്തരം കയറി മുടക്കാൻ നടക്കുന്നത് നിയമപരമായി തെറ്റല്ലെ?..കേന്ദ്രസർക്കാറും സുപ്രിംകോടതിയും ഒരു തടസ്സവും ഇതുവരെ പറയാത്ത ഒരു പദ്ധതിയെ മഹാരാഷ്ട്രയിലെ രാജ്യസഭ മെമ്പറായ കേന്ദ്രമന്ത്രിക്ക് എങ്ങിനെയാണ് ഇങ്ങിനെ പച്ചക്ക് എതിർക്കാൻ പറ്റുന്നത്…അതും സ്വന്തം നാട്ടിലെ വികസനത്തെ …(കേരളം ഇൻഡ്യയിലാണല്ലോ)ഇനി കോടതി ജീവനക്കാരെ പോലെ കേന്ദ്രമന്ത്രിമാരും നിയമങ്ങൾക്ക് മുകളിലാണോ…നമ്മൾ സാധരണക്കാർക്ക് എന്തറിയാം ല്ലേ?..

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.