നടൻ ശരത് കുമാറിന്‍റെ പാർട്ടിയായ സമത്വ മക്കള്‍ കക്ഷി എൻ.ഡി.എ സഖ്യത്തിലേയ്ക്ക് ; ലക്ഷ്യം കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങള്‍

ചെന്നൈ : തമിഴ് നടൻ ശരത് കുമാറിന്‍റെ പാർട്ടിയായ സമത്വ മക്കള്‍ കക്ഷി എൻ.ഡി.എ സഖ്യത്തിലേയ്ക്കെന്ന് റിപ്പോർട്ടുകള്‍. നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കന്യാകുമാരി, തിരുനെല്‍വേലി മണ്ഡലങ്ങള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് സമത്വ മക്കള്‍ കക്ഷി ബി.ജെ.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisements

തിരുനെല്‍വേലി, കന്യാകുമാരി, തെങ്കാശി ജില്ലകള്‍ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളാണ്. നേരത്തെ, തെങ്കാശിയില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു ശരത് കുമാർ. എന്നാല്‍, ഒരു സീറ്റ് നല്‍കാമെന്നാണ് ബി.ജെ.പി മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.ശരത് കുമാർ ബി.ജെ.പിയുമായി സഖ്യചർച്ചകള്‍ നടത്തുകയാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മോദിയെ പ്രകീർത്തിച്ച്‌ അദ്ദേഹം സംസാരിച്ചതോടെ ഈ സംശയം ഏറെകുറെ ബലപ്പെട്ടിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ലോകം ഇന്ന് ഇന്ത്യയെ കൂടുതല്‍ പ്രാധാന്യത്തോടെ കാണുന്നതിന് കാരണക്കാരൻ മോദിയാണ്. ലോകത്തിന് മുന്നില്‍ പുതിയ ഇന്ത്യയെ സൃഷ്ടിച്ചത് മോദിയാണ്’ എന്നായിരുന്നു ശരത് കുമാറിന്റെ വാക്കുകള്‍.1996ല്‍ ഡി.എം.കെയിലൂടെയാണ് നടന്‍റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം.1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ സ്ഥാനാർഥിയായി തിരുനെല്‍വേലി മണ്ഡലത്തില്‍ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. അതിനുശേഷം 2001ല്‍ ഡി.എം.കെയുടെ രാജ്യസഭാംഗമായി. 2006ല്‍ ശരത്കുമാർ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെയില്‍ ചേർന്നു.ഭാര്യ രാധികയെ എ.ഐ.എ.ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2007ല്‍ പാർട്ടി വിട്ട് സമത്വ മക്കള്‍ കക്ഷി രൂപീകരിക്കുകയായിരുന്നു.2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തെങ്കാശിയില്‍ നിന്ന് മത്സരിച്ച്‌ നിയമസഭയിലെത്തി. 2021ലെ തെരഞ്ഞെടുപ്പില്‍ നടൻ കമല്‍ഹാസന്‍റെ മക്കള്‍ നീതി മയ്യത്തോടൊപ്പം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

Hot Topics

Related Articles