തൃക്കരിപ്പൂര്‍: സിനിമാനടനും ചാനല്‍ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരെ യുവതിനല്‍കിയ പീഡന-പണമിടപാട് സംബന്ധിച്ച പരാതിയില്‍ കേസന്വേഷണം പുരോഗമിക്കുന്നു.എറണാകുളത്തെ കലൂര്‍, എളമക്കര എന്നീ സ്ഥലങ്ങളില്‍ ഷിയാസ് കരീമിന്റെയും പരാതിക്കാരി യുവതിയുടെയും പേരിലെടുത്ത ഫ്ലാറ്റുകളില്‍ ചന്തേര പോലീസ് ഇൻസ്പെക്ടര്‍ ജി.പി. മനുരാജും സംഘവും എത്തി കേസന്വേഷണം നടത്തി. ഇത് കൂടാതെ എറണാകുളത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലും പോലീസ് പരിശോധന നടത്തി.
തൃക്കരിപ്പൂര്‍ സ്വദേശിനിയായ യുവതി പരാതിയില്‍ പറഞ്ഞ 11 ലക്ഷം രൂപയുടെ ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാൻ എറണാകുളത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ പോലീസ് വീണ്ടും എത്തും. ഇതിനൊപ്പം ഇടുക്കി മൂന്നാറില്‍ താമസിച്ചതിനുള്ള തെളിവുകളും അടുത്ത ഘട്ടത്തില്‍ അന്വേഷണ ഭാഗമായുണ്ടാവും.