എറണാകുളം : തനിക്ക് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. തനിക്ക് വേഗം മരിച്ച് താഴ്മണ്‍ കുടുംബത്തില്‍ പുനര്‍ജനിച്ച് തന്ത്രി മുഖ്യനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി പാവക്കുളം ക്ഷേത്രത്തില്‍ പണ്ഡിറ്റ് കറുപ്പന്റെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
എത്രയോ തവണ താൻ ഈ കാര്യം തന്ത്രി രാജീവരരോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ചെയ്യുന്നത് പോലെ മുദ്ര ചാര്‍ത്തി എന്റെ അയ്യരെ ഊട്ടണം, ഉറക്കണം മന്ത്രങ്ങള്‍ ചൊല്ലി ഉത്തേജിപ്പിക്കണം. ആ തേജസ് ആഗിരണം ചെയ്ത് എന്റെ മന്ത്രങ്ങളിലൂടെ നല്കുന്ന ബ്രാഹ്മണനായി ജനിക്കണം ഇത് പറഞ്ഞതിന് പണ്ഡിറ്റ് കറുപ്പന്റെ സമുദായത്തിലുള്ളവര്‍ക്ക് തന്നോട് വെറുപ്പ് ചാര്‍ത്തി നല്‍കുകയാണ്. ഇതിന്റെ ഭാഗമായി തന്നെയാണ് എം.കെ സാനുമാസ്റ്റര്‍ ഒരു പക്ഷെ ഈ വേദിയില്‍ പങ്കെടുക്കാത്തതിന് കാരണമെന്നും സുരേഷ് ഗോപി പറഞ്ഞു. അതൊരു വേദന തന്നെയാണ്. താൻ പണ്ഡിറ്റ് കറുപ്പന്റെ മതമേതാണ്, വര്‍ഗമേതാണ് എന്ന് ചോദിക്കാത്തയാളാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
താൻ എന്തിന് ചോദിക്കണമെന്നും സുരേഷ് ഗോപി ചോദിച്ചു.
താൻ ഒരു ദലിതനെയും ദ്രോഹിക്കാത്ത ആളാണ്. അവന്റെ പേരില്‍ വോട്ട് വാങ്ങി വിജയിച്ച് എല്ലാ ആനുകൂല്യങ്ങളും തട്ടിയെടുത്ത്, കൂര്‍ഗിലും ചിക്മംഗളൂരുവിലും കാപ്പിത്തോട്ടങ്ങള്‍ വാങ്ങിയിട്ടില്ല. ദലിതന്റെ പേരില്‍ അധികാരം കയ്യാളിയ ഒരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് കടന്ന് ചെന്ന് വിലയിരുത്തല്‍ നടത്തണം.
രാഷ്ട്രീയം തസ്ക്കര വിദ്യയായി സ്വീകരിച്ചവരെ നിഷ്ക്കാസനം ചെയ്യണം. അടുത്ത ജന്മത്തില് തന്ത്രി കുടുംബത്തില്‍ ജനിക്കണമെന്ന് അടിയുറച്ച് വിശ്വസിക്കുന്നു പ്രാര്‍ഥിക്കുന്നു. എന്റെ അയ്യനെ ശ്രീ കോവിലിന്റെ പടിക്കല്‍ നിന്ന് കണ്ടാല്‍ പോര. ഉള്ളില്‍ ചെന്ന് തഴുകണം, കെട്ടിപ്പിടിക്കണം, ഉമ്മ വയ്ക്കണം. അത് എന്റെ അവകാശമാണ്. അതിനെതിരെ ഒരുത്തനും വരാൻ അവകാശമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂര്‍ വിഷയത്തില്‍ എ.സി മൊയ്തീന്റെ വിമര്‍ശനങ്ങള്‍ക്കും സുരേഷ് ഗോപി മറുപടി പറഞ്ഞു. കരുവന്നൂരില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ഇടപെട്ടത്. അവര്‍ക്ക് പറയാനുള്ള സ്വാത്വന്ത്ര്യമുള്ളത് പോലെ തനിക്ക് ചെയ്യാനുള്ള സ്വാത്വന്ത്ര്യമുണ്ട്. ജനകീയ വിഷയങ്ങളിലെല്ലാം ഇടപെടും. വിഷയങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവര്‍ ശ്രമിക്കേണ്ടത്. ഇ.ഡി വഴി ബിജെപിക്ക് തൃശൂരില്‍ വഴിയൊരുക്കാനാണ് ശ്രമമെന്നത് ആരോപണം മാത്രം. കരുവന്നൂരില്‍ മറുപടിയല്ല നടപടിയാണ് പ്രതീക്ഷിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.