വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി : യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരുടെ പരിഗണന വിഷയത്തില്‍ ഇന്നു മുതല്‍ മാറ്റം വരുന്നതിനാല്‍ ജസ്റ്റിസ് പി. ഗോപിനാഥിന് പകരം ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസായിരിക്കും ഹർജി പരിഗണിക്കുക. വിജയ് ബാബു നാളെ കൊച്ചിയിലെത്തുമെന്നാണ് അഭിഭാഷകനെ അറിയിച്ചിട്ടുള്ളത്.

Advertisements

മാര്‍ച്ച്‌ 16നും 22നും വിജയ് ബാബു തന്നെ ബലാത്സംഗം ചെയ്തെന്ന നടിയുടെ പാരിതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ വിജയ് ബാബു ദുബൈയിലേക്ക് പോയി. കേസ് എടുത്ത വിവരം അറിയാതെയാണ് വിദേശത്തേക്ക് പോയതെന്നാണ് വിജയ് ബാബുവിന്റെ നിലപാട്. എന്നാല്‍ നിയമനടപടിയില്‍ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അതെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതി നാട്ടിലെത്തിയശേഷം ഹർജി പരിഗണിക്കാമെന്നായിരുന്നു കോടതി നേരത്തെ വ്യക്തമാക്കിയത്. തിങ്കളാഴ്ച നാട്ടിലെത്താനായി എടുത്ത വിമാന ടിക്കറ്റിന്‍റെ പകര്‍പ്പ് ഇതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് അറസ്റ്റ് വിലക്കാന്‍ കോടതി തയ്യാറായില്ല.

Hot Topics

Related Articles