മലയാളികളുടെ സ്വന്തം “റാവുത്തര്‍”; നടൻ വിജയ രംഗരാജു അന്തരിച്ചു

ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ  ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ രംഗരാജു.

Advertisements

70 വയസ്സായിരുന്നു വിജയ രംഗരാജുവിന്. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ ഒരു ഷൂട്ടിംഗിനിടെ ഇദ്ദേഹത്തിന് ഹൃദയഘാതം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് വിജയ രംഗരാജുവിനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് എത്തിച്ചിരുന്നു. ഇവിടെ ചികില്‍സയിലായിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങൾ ചെന്നൈയിൽ നടക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്. പബ്ലിസിസ്റ്റ് സുരേഷാണ് തന്‍റെ  എക്‌സ് പേജിൽ രംഗരാജുവിന്‍റെ മരണവാർത്ത സ്ഥിരീകരിച്ചത്. 

തെലുങ്ക്, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍ സഹനടന്‍ വേഷക്കില്‍ ഇദ്ദേഹം തിളങ്ങി. വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്കില്‍ ഗോപിചന്ദിന്‍റെ യജ്ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമാണ്. 

വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിൽ തിയറ്റര്‍ നടനായാണ് പിന്നീട് സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്നത്. 

നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയവേഷം ചെയ്യുന്നത്. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു. 

Hot Topics

Related Articles