കൊച്ചി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ നടൻ വിനായകൻ നടത്തിയ പരാമര്‍ശം വലിയ വാര്‍ത്തയായിരുന്നു. നടനെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിരുന്നു.നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ വിനായകനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിനായകന് സംസ്കാരമില്ലാത്തതിനാലാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് ഗണേഷ് കുമാര്‍ വിമര്‍ശിച്ചത്. ഇപ്പോള്‍ ഈ വിമര്‍ശനത്തിന് മറുപടിയെന്നോണം പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകൻ.
‘അച്ഛന്‍ കള്ളന്‍ എന്നു പറയുന്നതിനേക്കാള്‍ അന്തസുണ്ട് അച്ഛൻ ചത്തു എന്നു പറയുന്നതില്‍ എന്നു തുടങ്ങുന്ന’ ഒരു കുറിപ്പാണ് വിനായകൻ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതില്‍ ഗണേഷ് കുമാറിന്റെ അച്ഛനും മുന്‍മന്ത്രിയുമായ ബാലകൃഷ്ണപിള്ള നേരിട്ട കേസുകളും ഉയര്‍ന്ന ആരോപണങ്ങളേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ബാലകൃഷ്ണയെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ച വിധിയേക്കുറിച്ചുള്ള വിക്കിപീഡിയ വിവരങ്ങളുടെ സ്ക്രീൻഷോട്ടും പോസ്റ്റിനൊപ്പമുണ്ട്.