അയ്യപ്പനും കോശിയും , ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂൺ, അയാൾ ശശി, കുറി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാള സിനിമയിൽ ഹിറ്റായ പല ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ച നടനായിരുന്നു വിനോദ് തോമസ് . അയ്യപ്പനും കോശി എന്ന ചിത്രത്തിൽ അമ്പലത്തിലെ കരിമരുന്നെടുത്ത് കാട്ടിൽ കയറി പാറ പൊട്ടിച്ച വിരുതനായുള്ള വേഷം വിനോദിന്റെ സിനിമ ജീവിതത്തിലെ തന്നെ ഒരു നാഴിക കല്ല് ആയിരുന്നു.
കോട്ടയം പാമ്പാടിയിൽ ഡ്രീം ലാന്റ് ബാറിന് മുന്നിൽ കാറിനുള്ളിൽ മരിച്ച നിലയിലാണ് വിനോദ് തോമസിനെ കണ്ടെത്തിയത്. മാരുതി ഓൾട്ടോ 800 കാറിനുള്ളിലാണ് ഇയാളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇയാൾ ബാറിലെത്തിയത് എന്ന് പോലീസ് പറയുന്നു. എന്നാൽ നേരം വൈകിയിട്ടും ഇയാൾ കാറിനുള്ളിൽ നിന്നും ഇറങ്ങാതെ വന്നതോടെ ബാർ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ തുടർന്ന് പോലീസെത്തി ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. ഇയാൾ മീനടത്ത് തനിച്ച് താമസിക്കുന്ന ആളാണെന്നും ഇയാൾക്ക് മറ്റു ബന്ധുക്കൾ ഇല്ല എന്നും പോലീസ് പറയുന്നു.
അയ്യപ്പനും കോശിയും , ഒരു മുറൈ വന്ത് പാർത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂൺ, അയാൾ ശശി, കുറി,ലളിതം സുന്ദരം, പ്രിയന് ഓട്ടത്തിലാണ്, വാസന്തി തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത് റാണി ചിത്ര മാർത്താണ്ഡ എന്ന ചിത്രമാണ്.