ബസിൽ അടുത്തിരുന്ന അങ്കിൾ തുടയിൽ കൈ വച്ചു ; നമ്മള്‍ ചിലപ്പോള്‍ സ്റ്റക്കാകും , ശരീരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ കണ്‍ഫ്യൂസാകും ; പൊതു ഇടങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞ് മീനാക്ഷി രവീന്ദ്രൻ

മീഡിയ ഡെസ്ക്ക് : പൊതു സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങൾ നിരവധിയാണ്. പലപ്പോഴും പലരും സംഭവം പുറത്ത് പറയാറില്ല. എന്നാൽ നടിയും അവതാരകയുമായ മീനാക്ഷി രവീന്ദ്രന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പൊതു ഇടങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചു തുറന്നു പറയുകയാണ് താരം.
സിനിമ സെറ്റില്‍ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച്‌ നേരിടേണ്ടി വന്നിട്ടില്ല. അത്തരമൊരു അനുഭവം വന്നാല്‍ ചെറുത്ത് നില്‍ക്കാന്‍ പറ്റുമോയെന്ന് ചേദിച്ചാല്‍ പറയാന്‍ പറ്റില്ല എന്നാണ് മീനാക്ഷി പറയുന്നത്. എന്നാൽ ബസില്‍ വച്ച്‌ ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മീനാക്ഷി പറയുന്നത്.

Advertisements

നമ്മള്‍ ചിലപ്പോള്‍ സ്റ്റക്കാകും. ശരീരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ കണ്‍ഫ്യൂസാകും. ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച്‌ നേരത്തേക്ക്. പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച്‌ കൂടായിരുന്നോയെന്ന് ചിലപ്പോള്‍ അതിനുള്ള ചിന്ത പോലും അപ്പോള്‍ വരണമെന്നില്ല. കുറച്ച്‌ ടൈം എടുക്കും തിരികെ വരാന്‍. തനിക്ക് അങ്ങനൊരു അനുഭവമുണ്ട്.
ഒരിക്കല്‍ ബസ്സില്‍ വരികയായിരുന്നു. തന്റെ അടുത്ത് ഒരു അങ്കിള്‍ ഇരിപ്പുണ്ടായിരുന്നു. താന്‍ വിന്‍ഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച്‌ നേരം സംസാരിച്ച ശേഷം താന്‍ ഉറങ്ങി. പിന്നീട് ബസ്സില്‍ തിരക്ക് കൂടി അപ്പോള്‍ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോള്‍ അയാളുടെ കൈ തന്റെ തുടയില്‍ ഇരിക്കുന്നു. താന്‍ ഉടനെ അയാളെ തറപ്പിച്ച്‌ നോക്കി അയാള്‍ കൈയ്യെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉച്ചത്തില്‍ എല്ലാവരോടും പറഞ്ഞ് പ്രശ്‌നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് തനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോള്‍ മനസിലൂടെ പോയത്. പിന്നീട് മനസിലായി അതൊരു ബാഡ് ടച്ച്‌ തന്നെയായിരുന്നുവെന്ന്. അന്ന് താന്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയമായിരുന്നു. അന്ന് ചില ഭയങ്ങള്‍ കാരണമാണ് വലിയ രീതിയില്‍ പ്രതികരിക്കാന്‍ പറ്റാതെ പോയത്.
ലുലു മാളില്‍ പോയപ്പോഴും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഒരാള്‍ കുറേ നേരം കൊണ്ട് തന്നെ അടിമുടി നോക്കുന്നുണ്ട്. അയാള്‍ എന്റെ കക്ഷത്തിന്റെ ഭാഗത്തേക്കാണ് നോക്കുന്നത് എന്നത് മനസിലായി. അവസാനം സഹികെട്ട് അടുത്തുപോയി എന്താ ചേട്ടാ എന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടന്‍ അയാള്‍ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിക്കുകയായിരുന്നു. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് മനസിലായിരുന്നു എന്നാണ് മീനാക്ഷി പറയുന്നത്.

Hot Topics

Related Articles