കൊച്ചി : കോളേജ് യൂണിയന് പരിപാടിക്കിടെ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാര്‍ഥിക്ക് സസ്പെന്ഷന്. ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന് നല്‍കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
Advertisements
മറുപടി തൃപ്തികരമല്ലാത്തതിനാല്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം കൂടിയാണ് വിദ്യാര്‍ഥിക്ക് ഒരാഴ്ചത്തെ സസ്പെന്ഷന് നല്കാന് തീരുമാനിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു എം നമ്പ്യാര്‍ പറഞ്ഞു. ഒരു ലോ കോളേജ് വിദ്യാര്‍ഥി എന്ന നിലയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.