ഡല്‍ഹി : വിഖ്യാത നടി ആശാ പരേഖിന് 2020ലെ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
1959-1973 കാലഘട്ടത്തില്‍ ഹിന്ദി സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ആശാ പരേഖ്. 1952ല്‍ ആസ്മാന് എന്ന ചിത്രത്തിലൂടെ ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആശാ പരേഖ്, ദോ ബദാന്‍, ഉപ്കാര്, കാരവന് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1992 ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു. ഇന്ത്യയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സെന്‍സര്‍ ബോര്‍ഡ്) ആദ്യത്തെ വനിതാ ചെയര്‍പേഴ്സണ്‍ കൂടിയായിരുന്നു