കൊച്ചി : പൊലീസിനെതിരായ നടി അര്‍ച്ചന കവിയുടെ ഇന്‍സ്റ്റാഗ്രാം പരാമര്‍ശത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തില്‍ നടി പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്. പോസ്റ്റില്‍ അര്‍ച്ചന കവി വ്യക്തമാക്കുന്ന സ്ഥലങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായ പൊലീസുകാര്‍ ആരെന്നതിലാണ് അന്വേഷണം.
കഴിഞ്ഞ ദിവസം ഓട്ടോയില്‍ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറി എന്നാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. സ്ത്രീകള്‍ മാത്രമായി ഓട്ടോയില്‍ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അര്‍ച്ചന വ്യക്തമാക്കി.വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ എന്തിനാണ് വീട്ടില്‍ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അര്‍ച്ചന കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അര്‍ച്ചന കുറിപ്പ് പങ്കുവച്ചത്. കേരള പൊലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അര്‍ച്ചന പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയില്‍ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയില്‍ ഞങ്ങള്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങള്‍ക്ക് സുരക്ഷിതമായി തോന്നിയില്ല. ഞങ്ങള്‍ വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു. അര്‍ച്ചന കവിയുടെ കുറിപ്പ്.