ദിലീപ് – കാവ്യ കുടുംബത്തിൽ വിള്ളൽ രൂക്ഷം ! മീനാക്ഷി മഞ്ജുവിനെ ഫോൺ വിളിച്ചു ; മീനൂട്ടിയെ തിരികെ വിളിക്കാനൊരുങ്ങി മഞ്ജു വാര്യർ : നടിയെ ആക്രമിച്ച കേസിലെ ചതികൾ തിരിച്ചറിഞ്ഞ് പൊട്ടിത്തെറിച്ച് മീനാക്ഷി

കൊച്ചി : നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെ ദിലീപിന് കുടുംബത്തിൽ നിന്ന് തന്നെ തിരിച്ചടി. മഞ്ജു വീട്ടിൽ നിന്ന് പിണങ്ങിപ്പോയിട്ടും ഒപ്പം പോകാതിരുന്ന മകൾ മീനാക്ഷിയുടെ പുതിയ നിലപാടാണ് ദിലീപിനും കാവ്യയ്ക്കും തിരിച്ചടിയായത്. നടിയെ ആക്രമിച്ച കേസിൽ കാവ്യയുടെ ബന്ധം പുറത്ത് വരികയും , ഈ കേസിൽ ക്രൈം ബ്രാഞ്ച് കാവ്യയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തതോടെ ദിലീപും കാവ്യയും തമ്മിൽ അകൽച്ച അതി രൂക്ഷമായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ മഞ്ജുവിനെ മീനാക്ഷി ഫോൺ ചെയ്തതായി വാർത്തകൾ പുറത്ത് വരുന്നത്. മഞ്ജുവിനോട് അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. എന്നാൽ , ഇരു കുടുംബങ്ങളും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

Advertisements

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ഇപ്പോൾ കുടുംബത്തിൽ നിന്ന് തന്നെ ദിലീപിന് തിരിച്ചടി കിട്ടിയിരിക്കുന്നത്. നേരത്തെ മഞ്ജു വീട് വിട്ടിറങ്ങിയിട്ടും മീനാക്ഷി ഫോൺ ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നില്ല. എന്നാൽ , ഇപ്പോൾ വീട്ടിൽ ഏറെ പ്രശ്നങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മഞ്ജുവിനെ മീനാക്ഷി ഫോൺ ചെയ്തു എന്നത് അപ്രതീക്ഷിതമായ ട്വിസ്റ്റായി മാറിയിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ ഇത് സംബന്ധിച്ചുള്ള മഞ്ജുവിന്റെ വാക്കുകൾ ഭാഗ്യലക്ഷ്മി പുറത്ത് വീട്ടിരുന്നു. മഞ്ജുവിനോട് പല കാര്യങ്ങളും ഞാന്‍ ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം എപ്പോഴാണ് അറിഞ്ഞത് എന്നതാണ്. അതല്ലാതെ വീടിനുള്ളില്‍ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

മീനൂട്ടിയുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. മീനാക്ഷിക്ക് എപ്പോള്‍ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാന്‍ കാത്ത് നില്‍ക്കുകയാണ് എന്ന് ഈ അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട്. പലരും കണ്ടു പഠിക്കേണ്ട ഡിഗ്‌നിറ്റിയുള്ള വ്യക്തിയാണ് മഞ്ജു വാര്യര്‍. മഞ്ജു അഭിനയം വേണ്ടെന്ന് വെച്ചത് അയാളുടെ താത്പര്യ പ്രകാരമാണോ മഞ്ജുവിന്റെ താത്പര്യ പ്രകാരമാണോ എന്നൊന്നും അറിയില്ലന്നും ഭാഗ്യ പറഞ്ഞിരുന്നു.

കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം അറിഞ്ഞത് കൊണ്ട് മാത്രമായിരിക്കാം മഞ്ജു ആ ബന്ധത്തില്‍ നിന്നും പുറത്തുവന്നത്. ഇല്ലേങ്കില്‍ അവള്‍ ഇപ്പോഴും ആ വീട്ടില്‍ തന്നെ ഉണ്ടായിരുന്നിരിക്കാം. അച്ഛന്റേയും അമ്മയുടേയും എതിര്‍പ്പ് തള്ളിയാണ് മഞ്ജു വീട് വിട്ട് ദിലീപിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഒരു മടക്കം അവളെ ബുദ്ധിമുട്ടിച്ചിരുന്നു.

എല്ലാം അറിഞ്ഞിട്ടും തന്റെ സുഹൃത്തായ അതിജീവിത അവളോട് ഒന്നും പറഞ്ഞില്ല എന്നായിരുന്നു മഞ്ജുവിന്റെ വിഷമം. ഇവരെല്ലാവരും ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് മഞ്ജു ചോദിച്ചത് നിനക്ക് ഇതിനെ കുറിച്ചെല്ലാം അറിയുമായിരുന്നുവോ എന്ന്. അപ്പോഴാണ് അതിജീവിത ദിലീപ് കാവ്യ ബന്ധത്തെ കുറിച്ച് പറയുന്നത്. മഞ്ജുവിന് കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടണം ആയിരുന്നുവെന്നത് കൊണ്ടാണ് അതിജീവിതയോട് കാര്യങ്ങള്‍ ചോദിച്ചത്. മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ തീര്‍ച്ചയായും പൊലീസിനോട് പറയും എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.

Hot Topics

Related Articles