എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ പ്രതി ചേര്‍ത്താല്‍ കേസ് അവസാനിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. ‘കാവ്യയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം കാവ്യയെ അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്താല്‍ ആ നിമിഷം കേസ് താഴെ വീഴും. ദിലീപിന്റെ ആദ്യ ഭാര്യയുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമാക്കിയ അതിജീവിതയോട് രണ്ടാമത്തെ ഭാര്യ പ്രതികാരം ചെയ്തു എന്ന് പറഞ്ഞാല്‍ അത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം അതിജീവിതയെടുത്ത നിലപാട് കാരണവും കാര്യങ്ങള്‍ ആദ്യ ഭാര്യയോട് തുറന്നു പറഞ്ഞതുമാണ് ഒരു പക്ഷെ കാവ്യയ്ക്ക് ദിലീപിനെ കല്യാണം കഴിക്കാന്‍ കാരണമായത്. കേസിന്റെ പ്രധാന അടിസ്ഥാനമെന്നത് ദിലീപിന്റെ പ്രതികാരമാണ്,’രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. പൊലീസ് ക്ലബില്‍ വെച്ചല്ല കാവ്യയെ ചോദ്യം ചെയ്യുക. അന്വേഷണ സംഘം വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്കിയ വിഐപിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക. സംവിധായകന് ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്.