കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിയാക്കാന്‍ ചിലർ ഗൂഢാലോചന നടത്തിയെന്ന് ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്തെന്ന് സജി നന്ത്യാട്ട്. കേസില്‍ തുടരന്വേഷണത്തില്‍ കാവ്യാ മാധവനെയും ദിലീപിന്റെ അഭിഭാഷകനെയും പ്രതി ചേര്‍ക്കേണ്ടെന്ന അന്വേഷണസംഘത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാവ്യയെയും കേസിൽ കുടുക്കാൻ ഗൂഡാലോചന ഉണ്ടായെന്നും, എന്നാൽ അതിന് പിന്നിൽ ദിലീപല്ലെന്നും കോട്ടയം സ്വദേശിയായ നിർമ്മാതാവ് സജി നന്ത്യാട്ട് വ്യക്തമാക്കി.
കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് നൂറ് ശതമാനം താൻ വിശ്വസിക്കുന്നുവെന്നും സജി നന്ത്യാട്ട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കാവ്യാ മാധവൻ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാൾവഴികൾ ശ്രദ്ധിക്കുന്നവർക്കറിയാമെന്നും കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണെന്നും പക്ഷേ അത് ദിലീപല്ലയെന്നും സജി കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“നമ്മൾക്ക് ഇഷ്ടമുള്ള രീതിയിൽ അതിനെ വ്യാഖ്യാനിക്കുമ്പോൾ ഇഷ്ടമുള്ള രീതിയിൽ മാറ്റുകയാണ്. മറ്റുചില ആളുകളുടെ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായി വിലയിരുത്തിയാൽ അത് മനസിലാവും. ദിലീപ് പ്രതിയാണെന്ന് ഒരു ശബ്ദസന്ദേശമോ മറ്റോ നമുക്കാർക്കും കാണാൻ പറ്റിയിട്ടില്ല” സജി നന്ത്യാട്ട് പ്രതികരിച്ചു.
കേസില്‍ കാവ്യാ മാധവനെയും ദിലീപിന്റെ അഭിഭാഷകനെയും പ്രതി ചേര്‍ക്കേണ്ടെന്ന അന്വേഷണസംഘത്തിന്റെ തീരുമാനമാണ് പുറത്തു വന്നത്. അതേസമയം കേസില്‍ ദിലീപിന്റെ സുഹൃത്തായ ‘വിഐപി’ ശരത് മാത്രമായിരിക്കും തുടരന്വേഷണത്തിന്റെ ഭാഗമായുള്ള പ്രതിപ്പട്ടികയിലുള്ളത്. കാവ്യാ മാധവനെ പ്രതി ചേര്‍ക്കാന്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.കാവ്യയ്ക്കെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ മാസം 31ന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കുക എന്ന നിലപാടിലാണ് അന്വേഷണ സംഘം.അതേസമയം തുടരന്വേഷണത്തില്‍ ദിലീപിന്റെ അഭിഭാഷകരുടെ മൊഴി ഇതുവരെ അന്വേഷണ സംഘമെടുത്തിട്ടില്ല. അതിനിടെയാണ് പ്രതിചേര്‍ക്കേണ്ടെന്ന തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്നും അഭിഭാഷകരെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ പലതവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.