നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വാദം പൂ‌ര്‍ത്തിയായി

വിചാരണ കോടതി കേസില്‍ ഈ മാസം 28ന് വിധി പറയും. വിശദമായ വാദപ്രതിവാദത്തിന് ശേഷമാണ് വിചാരണ കോടതി കേസില്‍ വിധി പറയാന്‍ മാറ്റിയത്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്. ബാലചന്ദ്രകുമാര്‍ റെക്കാഡ് ചെയ്‌ത സംഭാഷണങ്ങളുടെ യഥാര്‍ത്ഥ തീയതി കണ്ടെത്താനായില്ല. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Advertisements

കേസില്‍ സംഭാഷണങ്ങളടങ്ങിയ പെന്‍ഡ്രൈവിലെ ഉള‌ളടക്കം പ്രധാനമല്ല. എന്നാല്‍ ഇവയിലെ തീയതികള്‍ പ്രധാനമാണെന്ന് കോടതി അറിയിച്ചു. പെന്‍ഡ്രൈവിലെ ശബ്‌ദസന്ദേശങ്ങള്‍ എന്നാണ് റെക്കാ‌ഡ് ചെയ്‌തത് എന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയ്‌ക്ക് ഇത് സംബന്ധിച്ച പരാതി നല്‍കിയ തീയതിയുമായി ബന്ധമുള‌ളതാണോ തീയതി എന്ന് കണ്ടെത്താനാണിത്. ശബ്‌ദസന്ദേശം പെന്‍ഡ്രൈവിലേക്ക് മാറ്റിയ ലാപ്‌ടോപ് എവിടെയെന്നും പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. ഈ ലാപ്‌ടോപ് കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകള്‍ ഹാജരാക്കണമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ ആവശ്യ‌പ്പെട്ടിരുന്നു. എന്നാല്‍ ഇവ ഹാജരാക്കിയില്ല. ഈ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും മുന്‍പ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

Hot Topics

Related Articles