ഡൽഹി : നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യം സുപ്രീം കോടതി തള്ളി. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് സുനി നൽകിയ ഹർജിയിലാണ് കോടതിയുടെ തീരുമാനം.
പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്ന് കോടതി നിരീക്ഷിച്ചു.
Advertisements
അതിനാൽ ജാമ്യം നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സർക്കാർ സൂചിപ്പിച്ചു. അതിനാൽ തന്നെ ജാമ്യം അനുവദിക്കേണ്ടതില്ല. വിചാരണ ഈ വർഷം അവസാനിച്ചില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.