കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നതിന്റെ പ്രാധാന്യം എന്താണെന്ന് കോടതി തിരികെ ചോദിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളില്‍ വ്യക്തത വരുത്താന്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി.
അതേ സമയം കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പ്രോസിക്യൂഷന്‍ വീണ്ടും വീണ്ടും നീട്ടി ആവശ്യപ്പെടുകയാണെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി. കേസിന്റെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ പശ്ചാത്തലത്തില്‍ കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം വേണമെന്നു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍.