കൊച്ചി : ലൈംഗികാതിക്രമ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി.ഒരു വെബ്സീരീസുമായി ബന്ധപ്പെട്ടുള്ള 50 കോടിയുടെ കരാറിന് നിന്നുമാണ് കമ്ബനി പിന്മാറിയതെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് കമ്ബനിയുടെ പിന്മാറ്റം.
താരസംഘടനയായ ‘അമ്മ’ ഈ കരാര്‍ ഏറ്റെടുക്കാന്‍ നീക്കം നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മറ്റ് ഒടിടി കമ്ബനികളുടെ കേരളത്തിലെ പ്രതിനിധികളും വിജയ് ബാബുവിന് എതിരെയുള്ള കേസിന്റെ വിശദാംശങ്ങള്‍ കൊച്ചി സിറ്റി പൊലീസിനോട് അന്വേഷിച്ചിട്ടുണ്ട്.
അതേസമയം, വിജയ് ബാബു ജോര്‍ജിയയില്‍ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരശേഖരണത്തിനൊരുങ്ങുകയാണ് സംഘം. ഇതിനായി അയല്‍ രാജ്യമായ അര്‍മേനിയയിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടി. ജോര്‍ജിയയില്‍ ഇന്ത്യക്ക് എംബസി ഇല്ലാത്ത സാഹചര്യത്തിലാണ് അര്‍മേനിയയിലെ എംബസിയുമായി വിദേശകാര്യ വകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയുമായി കരാറില്ലാത്ത രാജ്യമാണ് ജോര്‍ജിയ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയതോടെ ഇഷ്യൂ ചെയ്ത വിസകളെല്ലാം ഉടന്‍ റദ്ദാവും. ഈ സാഹചര്യത്തില്‍ വിജയ് ബാബുവിന് കീഴടങ്ങേണ്ടി വരുമെന്നാണ് സിറ്റി പൊലീസ് പ്രതീക്ഷിക്കുന്നത്. മെയ് 24 നുള്ളില്‍ കീഴടങ്ങാന്‍ തയ്യാറായില്ലെങ്കില്‍ നിര്‍മ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത്വകകള് കണ്ടുകെട്ടാന്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.