മലപ്പുറം: ആദ്യ രാത്രിയ്ക്കു ശേഷം ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ പ്രതി പിടിയിലായി. വിവാഹം കഴിഞ്ഞ് ഒരു ദിവസം ഒന്നിച്ച് താമസിച്ച ശേഷം ഭാര്യ വീട്ടിൽ നിന്ന് മുങ്ങിയ ആളെയാണ് ഒരു വർഷത്തിന് ശേഷം പൊലീസ് പിടികൂടിയത്. കോണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്റ്റിലായത്. ഭാര്യയുടേയും കുടുംബത്തിന്റേയും പരാതിയിലാണ് മലപ്പുറം വണ്ടൂരിൽ പൊലീസ് ഇയാളെ പിടികൂടിയത്.
ഒരു വർഷം മുൻപാണ് കമറുദീനും വണ്ടൂർ കുറ്റിയിൽ സ്വദേശിയായ പെൺകുട്ടിയുമായുള്ള വിവാഹം. വിവാഹ ദിവസം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച കമറുദ്ദീൻ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളിൽ പെൺകുട്ടിയുടെ കുടുംബം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കമറുദ്ദീൻ നൽകിയ വിലാസവും ശരിയല്ലെന്ന് വ്യക്തമായി. ഇതോടെയാണ് പൊലീസിൽ പരാതി നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊണ്ടോട്ടിയിൽ നിന്നാണ് കമറുദ്ദീനെ കണ്ടെത്തിയത്. അവിടെ മറ്റൊരു ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയുകയായിരുന്നു കമറുദ്ദീൻ. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ പെൺകുട്ടി കമറുദ്ദീനെതിരെ നൽകിയിട്ടുള്ളത്. പെരിന്തൽമണ്ണ കോടതിയിൽ ഹാരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻറ് ചെയ്തു.