കൊച്ചി : കൊച്ചി : ബലാത്സംഗ കേസില്‍ വിജയ് ബാബുവിനെതിരെ തെളിവുകളുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. പരാതിയെ തുടര്‍ന്ന് പരിശോധന നടത്തിയ സ്ഥലങ്ങളില്‍ നിന്ന് ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചുവെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ വിജയ് ബാബുവിനെതിരായ കുറ്റം തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കൂടാതെ പരാതിക്കാരിയെ സ്വാധീനിക്കാന്‍ വിജയ് ബാബു ശ്രമങ്ങള്‍ നടത്തിയതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ല. നിലവില്‍ പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നല്‍കിയിട്ടുണ്ട്. നടന്‍ വിദേശത്താണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയ് ബാബുവിന്റെ ഫ്ലാറ്റില്‍ ഉള്‍പ്പടെ പരിശോധന നടത്തിയതിനു ശേഷമാണ് വിജയ് ബാബു വിദേശത്താണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരാതിക്കാരിയുടെ പേര് വെളുപ്പെടുത്തിയതിനും എറണാകുളം സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. വിജയ് ബാബു ഇന്ന് മുന്‍ കൂര്‍ ജാമ്യത്തിവ് അപേക്ഷിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സൂചന.
കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ബലാത്സംഗം, ശാരീരികമായി പരിക്കേല്‍പ്പിക്കല്‍, ഭിക്ഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം മാത്രമെ കേസില്‍ എന്ത് നടപടി വേണം എന്ന് തീരുമാനിക്കൂ എന്നാണ് കൊച്ചി ഡിസിപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
ഏപ്രില്‍ 22 നാണ് പെണ്‍കുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ വിജയ് ബാബുവിനെതിരെ പീഡന പരാതി നല്‍കിയത്. കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ പുറത്ത് വിടാന്‍ ആകില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ബാബുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയും രംഗത്ത് വന്നിരുന്നു. വുമണ്‍ എഗനിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലാണ് വെളിപ്പെടുത്തല്‍.തന്നെ ശാരീരികമായു മാനസികമായും വിജയ് ബാബു പീഡിപ്പിക്കുകയായിരുന്നെന്നും ലഹരി നല്‍കി മയക്കിയ ശേഷം തന്നെ പീഡിപ്പിച്ചെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
പീഡനക്കേസില്‍ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബുവിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന വന്നിരുന്നു. വിഷയത്തില്‍ കോട്ടയം സ്വദേശി ശരത്ത് ഡിജിപിക്ക് വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. ഡിജിപിയാണ് പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയത്. പിന്നാലെയാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവില്‍ അതിജീവിതയുടെ പേര് വിജയ് ബാബു പരാമര്‍ശിച്ചതിനാണ് കേസ് എടുത്തത്.പോലീസ് വീഡിയോ പരിശോധിച്ചശേഷമാണ് കേസെടുത്തത്. വീഡിയോ വിവാദമായതിനു പിന്നാലെ നീക്കം ചെയ്തിരുന്നു.