കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ മൊഴി അന്വേഷണ സംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്. കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചയടക്കമുള്ള കാര്യങ്ങളില്‍ വ്യക്ത വരുത്താനാണ് കാവ്യയുടെ മൊഴിയെടുക്കുന്നത്.അതിന് ശേഷം തുടരന്വേഷണത്തില്‍ കാവ്യയെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കും. കാവ്യയെ പ്രതിയാക്കിയാല്‍ കേസ് കൂടുതല്‍ ബലപ്പെടുമെന്നാണ് സൂചന. നിലവില്‍ കേസില്‍ സാക്ഷിയായിരുന്നു കാവ്യ. എന്നാല്‍ വിചാരണയില്‍ കൂറുമാറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. വരും ദിവസങ്ങളില്‍ തന്നെ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ഇതിനിടെ നടന്‍ ദിലീപിന്റെ ഫോണില്‍നിന്ന് നിര്‍ണായക കോടതി രേഖകള്‍ കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. കോടതിയില്‍ എത്തുന്ന തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്ലാര്‍ക്ക്, ശിരസ്തദാര്‍ എന്നിവരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
ദിലീപിന് നല്‍കാത്ത രഹസ്യമൊഴി ഉള്‍പ്പെടെയുള്ള രേഖകള്‍ ഫോണില്‍ നിന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. അതിനാൽ ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി തേടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പ്രത്യേകാനുമതി വേണ്ടെന്ന് കോടതി അറിയിച്ചിരുന്നു. എന്നാൽ ദിലീപിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ കോടതി രേഖകള്‍ ഹാജരാക്കാൻ പ്രത്യേക കോടതി നിര്‍ദേശിച്ചു.