ഡല്‍ഹി: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം.50,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
നടിയുടെ ജാമ്യാപേക്ഷയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷൈലേന്ദര്‍ മാലിക് ഇ.ഡി.യോട് പ്രതികരണം തേടി. ഇഡി പ്രതികരണം രേഖപ്പെടുത്തുന്നത് വരെ, നടിയുടെ സ്ഥിരം ജാമ്യത്തിനായുള്ള ഹര്‍ജി കോടതിയില്‍ കെട്ടിക്കിടക്കും.
കേസിലെ അടുത്ത വാദം ഒക്ടോബര്‍ 22ന് കേള്‍ക്കും. സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ കേസില്‍ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി ജാക്വിലിനെ പ്രതി ചേര്‍ത്ത് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് ജാക്വിലിന് അറിയാമായിരുന്നുവെന്നും ഇ.ഡി പറയുന്നു. വീഡിയോ കോളിലൂടെ ജാക്വിലിന് ഫെര്‍ണാണ്ടസ് സുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികള്‍ വെളിപ്പെടുത്തുന്നു. നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയിരുന്നതായി സുകേഷും സമ്മതിച്ചിരുന്നു. ജയിലില്‍ കഴിയുമ്പോഴും സുകേഷ് ജാക്വിലിനുമായി നിരന്തരം സംസാരിച്ചിരുന്നു.