എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിനുള്ള തെളിവുകള്‍ , മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് കൈമാറി.അതേസമയം കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യത്തില്‍ വിചാരണക്കോടതി ഇന്നും അന്വേഷണ സംഘത്തെ വിമര്‍ശിച്ചു .
നടിയെ അക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ചൂണ്ടികാട്ടിയാണ് പ്രോസിക്യൂഷന്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ ഇന്ന് ദിലീപിനോട് മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോടതിയുടെ ഫോര്‍വേഡ് നോട്ടുകള്‍ വരെ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് എങ്ങനെയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മെയ് 31ന് വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ ഹർജികളും മെയ് 21ന് വിചാരണ കോടതി പരിഗണിക്കും.