സിപിഎം മെമ്പർ ആണ് , ബാലസംഘം എസ്‌എഫ്‌ഐ മുതല്‍ പരുവപ്പെടുത്തി വന്ന മെമ്പർ ; ഇരന്നൂറ്റ് അമ്പതിനും മുന്നൂറിനും ഇടയിലുള്ള സിനിമകള്‍ 30 വര്‍ഷങ്ങളിലായി അഭിനയിച്ചു : സരസു എന്ന കഥാപാത്രം അഭിമാനം മാത്രം ; വിവാദങ്ങളിൽ നടി ഗായത്രി

ന്യൂസ് ഡെസ്ക് : കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സിനിമ- സീരിയല്‍ നടിയും പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകയുമായ ഗായത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടക്കുകയാണ്.സാംസ്കാരിക മേഖലയിലേക്ക് സംഘപരിവാര്‍ നടത്തുന്ന കടന്നുകയറ്റങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞതിന് പിന്നാലെയാണ് അധിക്ഷേപം ആരംഭിച്ചത്. മീശമാധവൻ എന്ന സിനിമയിലെ സരസൂ എന്ന കഥാപാത്രത്തെ മുൻനിര്‍ത്തിയായിരുന്നു അധിക്ഷേപം. ഇപ്പോള്‍ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗായത്രി

Advertisements

വളരെ ക്ലാസിക്കായി പ്രസന്റ് ചെയ്യപ്പെട്ട കഥാപാത്രമാണ് സരസുവെന്നും ഒരു കലാകാരി എന്ന നിലയില്‍ അഭിനേത്രി എന്ന നിലയില്‍ ഗായത്രി എന്ന് പറയുമമ്പോള്‍ സരസൂ എന്ന ഇമേജും സരസൂ എന്ന് ആര്‍ക്കെങ്കിലും പേര് കേട്ടാല്‍ എന്റെ മുഖവും ഓര്‍മ്മ വരുന്ന രീതിയിലേക്ക് ഒരു കഥാപാത്രം മനസ്സില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ താൻ വളരെ അന്തസ്സോടെയാണ് ആ കഥാപത്രത്തെ കാണുന്നത് എന്നും ഗായത്രി പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘ ഞാൻ ഇരന്നൂറ്റ് അമ്പതിനും മുന്നൂറിനും ഇടയിലുള്ള സിനിമകള്‍ 30 വര്‍ഷങ്ങളിലായി അഭിനയിച്ച ആളാണ്. ചെറുതും വലുതുമായ വേഷങ്ങള്‍ ഉണ്ട്. തലപ്പാവ് പോലുള്ള രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്ത സിനിമയില്‍ ലാല്‍ സാറിനൊപ്പം വിവിധപ്രായത്തില്‍ ഘട്ടത്തിലുള്ള ജാനു എന്ന കഥാപാത്രം ചെയ്തു. അന്ന് എന്റെ 35 വയസ്സില്‍ 65 വയസ്സിന്റെ കഥാപാത്രം അഭിനയിച്ച ആളാണ് ഞാൻ.ലാല്‍ജോസ് സാര്‍ മീശമാധവൻ ഇറങ്ങി 20ാമത്തെ വര്‍ഷം എനിക്കൊരും മെസേജ് അയച്ചു, ഗായത്രി സരസുവും പിള്ളേച്ചനും ജനിച്ചിട്ട് 20 വര്‍ഷമായി, അവര്‍ ഇപ്പോഴും എലൈവ് ആയി യങ് ആയി ഇരിക്കുന്നുവെന്ന്, അതൊരു ക്ലാസിക് പരിവേഷം ഒരു കഥാപാത്രത്തിന് നല്‍കുകയാണ്. അത് എന്റേതല്ല അത് എഴുതിയ ആള്‍ മുതല്‍ അവിടെ ചായ എടുത്ത് തന്ന ആള്‍ വരെ. ജഗതിച്ചേട്ടൻ എന്ന ലെജന്റിന്റെ നിഴലില്‍ നിന്ന കഥാപാത്രം, ആ ഒരു കഥാപാത്രത്തിനും കഥയ്ക്കും അവിടെ കിട്ടിയ ക്ലാസിക് ഇമേജുണ്ട്.

എന്റെ ദേഹത്ത് ഒന്ന് തൊടുക പോലും ചെയ്യാതെ പിള്ളേച്ചന്റെ കീപ്പ് എന്ന് പറയുന്ന ഒരു കഥാപാത്രം. അത് വേറൊരു ഡിബേറ്റാണെങ്കില്‍ പോലും ഞാൻ പറയുന്നത് ഏറ്റവും കൂടുതല്‍ സ്ത്രീ വിരുദ്ധത വന്ന കഥാപാത്രങ്ങളാണ് സരസുവും ശാന്തമ്മയും അതില്‍ സരസുവാണ് കുറച്ച്‌ കൂടി സ്ത്രീപക്ഷത്ത് നിന്നത്. അവളുടെ താത്പര്യം എന്തായാലും. അത് അവള്‍ക്ക് പ്രായോഗിക്കാൻ പറ്റിയ കഥാപാത്രമായിരുന്നു സരസു.

അങ്ങനെ വലിയൊരു സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമയുടെ ഭാഗത്ത് അത്രയും ക്ലാസ്സിക്കായി പ്രസന്റ് ചെയ്യപ്പെട്ടയിടത്ത് ഞാൻ അതിന്റെ ഇമേജ് ആയി നില്‍ക്കാൻ പറ്റിയിടത്ത് വന്ന വലുപ്പമുണ്ട്. ആ വലുപ്പം ഇവര്‍ അറിയാതെയാണ് പറയുന്നു. ഒരു കലാകാരി എന്ന നിലയില്‍ അഭിനേത്രി എന്ന നിലയില്‍ ഗായത്രി എന്ന് പറയുമ്ബോള്‍ സരസൂ എന്ന ഇമേജും സരസൂ എന്ന് ആര്‍ക്കെങ്കിലും പേര് കേട്ടാല്‍ എന്റെ മുഖം ഓര്‍മ്മ വരുന്ന രീതിയിലേക്ക് ഒരു കഥാപാത്രം മനസ്സില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ ഞാൻ വളരെ അന്തസ്സോടെയാണ് ആ കഥാപത്രത്തെ കാണുന്നത്. ഗായത്രി പറഞ്ഞു.

താന്‍ ഒരു സി പിഎം മെമ്പര്‍ ആണെന്നും ബാലസംഘം എസ്‌എഫ്‌ഐ മുതല്‍ പരുവപ്പെടുത്തി വന്ന മെമ്പറാണെന്നും അഭിമാനത്തോടെ പറയുന്നുവെന്നും ഗായത്രി പറഞ്ഞു.

Hot Topics

Related Articles