പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു. 72 വയസായിരുന്നു. അനാരോഗ്യത്തെ തുടർന്ന് ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നടൻ റിയാസ് ഖാന്റെ ഭാര്യാമാതാവ് കൂടിയാണ് കമല. അമ്മ വേഷങ്ങളിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന സ്വഭാവനടിയാണ് കമലാ കാമേഷ്. എണ്‍പതുകളില്‍ തമിഴ് സിനിമയില്‍ ഏറ്റവും ജനപ്രീതിയുള്ള താരമായിരുന്നു.

Advertisements

വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ‘ഗോദാവരി’ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അഞ്ഞൂറോളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഇവർ 11 മലയാള സിനിമകളിലും വേഷമിട്ടിരുന്നു. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചു. ടെലിവിഷൻ പരിപാടികളിലും പരമ്പരകളിലും സജീവമായിരുന്നു. 1982-94 കാലത്താണ് ഇവർ മലയാള സിനിമയില്‍ അഭിനയിച്ചത്. ധീം തരികിട തോം, ആളൊരുങ്ങി അരങ്ങൊരുങ്ങി, ഉത്സവപ്പിറ്റേന്ന് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

Hot Topics

Related Articles