20 സാക്ഷികള്‍ കൂറ് മാറിയതിന് പിന്നില്‍ അഭിഭാഷക സംഘം; രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചുവരുത്തി സ്വാധീനിച്ചു; ഓഫീസില്‍ വച്ച് ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു; ബാര്‍ കൗണ്‍സിലില്‍ പരാതിയുമായി അതിജീവിത

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസ് നടന്‍ ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകരും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നതായി അതിജീവിത. ഇത് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സിലിലാണ് അതീജീവിത പരാതി നല്‍കിയിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകരായ ബി. രാമന്‍പിള്ള, ടി. ഫിലിപ്പ് വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെ ആണ് പരാതി.

Advertisements

കേസില്‍ നിര്‍ണ്ണായകമാകേണ്ടിയിരുന്ന ദിലീപിന്റെ ഫോണിലെ തെളിവുകള്‍ പ്രതിഭാഗം അഭിഭാഷകന്റെ ഓഫീസില്‍വെച്ച് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനില്‍ക്കേയാണ് ഈ നടപടി ഉണ്ടായത്. ബി. രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചുവരുത്തി സ്വാധീനിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. കേസിലെ 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറ് മാറിയത്. സാക്ഷികള്‍ കൂറ് മാറിയതിനു പിന്നിലും അഭിഭാഷക സംഘം ഉണ്ടെന്നും അതിജീവിത ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധനായ കോഴിക്കോട് സ്വദേശി സായ് ശങ്കര്‍ കോടതിയെ സമീപിച്ചു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

അഭിഭാഷകന്റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്പി സുദര്‍ശന്റെ അറിവോടെയാണ് ബൈജു പൗലോസിന്റെ നടപടികള്‍- ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടീസ് നല്‍കാതെ സായ്ശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.

Hot Topics

Related Articles