കൊച്ചി: സിനിമാ താരം നോബി മാർക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ വായിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ആരും ആദ്യം വിശ്വസിച്ചില്ല, എന്നാൽ അബോധാവസ്ഥയിൽ കിടക്കുന്ന നോബിയുടെ ചിത്രം കൂടി പുറത്തുവന്നതോടെ പ്രേക്ഷകർ ഇത് സത്യമെന്ന് കരുതി. എന്നാൽ, തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് നോബി വെളിപ്പെടുത്തുന്നു.
‘ആദ്യം താൻ വാർത്തയല്ല കണ്ടത്, മറിച്ച് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്. വാർത്ത പ്രചരിക്കുമ്‌ബോൾ ഭാര്യ തിരുപ്പതിയിലായിരുന്നു. ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാർത്തയെ കുറിച്ച് അറിയിച്ചത്. ഞാൻ വിമാനത്തിലായിരുന്നു ആ സമയത്ത്. വിമാനത്തിൽ കയറുന്നതിന് തൊട്ടുമുൻപ് പോലും ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടൻ ഭാര്യയെ വിളിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് മനസിലായത്’, നോബി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന കുരുത്തോല പെരുന്നാൾ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഡി.കെ ദിലീപ്. സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ സൈബർ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.