തിരുവനന്തപുരം: ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്ന് നടി റോഷ്ന ആൻ റോയ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ പരാതിയുമായി രംഗത്തെത്തിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു നടി റോഷ്ന.
തെളിവുകളെല്ലാം യദുവിന് എതിരാണെന്നും റോഷ്ന പറഞ്ഞു. നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു. പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നൽകാതിരുന്നതെന്നും റോഷ്ന വിശദമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിയമ നടപടിയുമായി മുന്നോട്ടുപോയി യദുവിനെ വീട്ടിലിരുത്താന്‍ താത്പര്യമില്ല. അതിനര്‍ഥം ഒരിക്കലും നിയമനടപടി സ്വീകരിക്കില്ല എന്നല്ലെന്നും റോഷ്ന പറഞ്ഞു. പിന്നീട് കെഎസ്ആർടിസിയുടെ നമ്പരിൽ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. സൈബർ ആക്രമണം വകവെയ്ക്കുന്നില്ലെന്നും റോഷ്ന വ്യക്തമാക്കി.