കാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള മാല ധരിച്ചെത്തി ഇന്ത്യൻ മോഡൽ രുചി ഗുജ്ജർ. കാനിലെ റെഡ് കാർപ്പെറ്റ് അരങ്ങേറ്റത്തിലാണ് സ്വർണ്ണ ലഹങ്കയോടൊപ്പം രുചി മോദിയുടെ ചിത്രമുള്ള നെക്ലസ് ധരിച്ചത്. പ്രധാനമന്ത്രിയുടെ ചിത്രമുള്ള മാല ധരിച്ച് ലോരാജ്യങ്ങൾക്ക് മുന്നിൽ രുചി ഇന്ത്യയെ അപമാനിച്ചെന്ന് ആരോപിച്ച് നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്.
മുൻ മിസ് ഹരിയാനയാണ് രുചി ഗുജ്ജർ. മോദിയുടെ ചിത്രമുള്ള മാല രാജ്യത്തിന്റെ ശക്തിയുടെയും ഉയർച്ചയുടെയും പ്രതീകമാണെന്നാണ് രുചി അഭിപ്രായപ്പെട്ടത്. കാനിൽ ഇത് ധരിക്കുന്നതിലൂടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിച്ച പ്രധാനമന്ത്രിയെ ബഹുമാനിക്കുകയാണെന്നും അവർ പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിനയത്തിൽ മികവ് തെളിയിക്കുന്നതിന് പകരം ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരം തന്ത്രങ്ങളുപയോഗിക്കുന്നു എന്നതാണ് ഉയരുന്ന പ്രധാന വിമർശനം. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രം മാലയിൽ തൂക്കി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് ശരിയാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.