കൊച്ചി: അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താര സംഘടനയെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം ടൊവിനോ തോമസ്. നീതി വൈകുന്നു എന്നതിൽ തീരുമാനം എടുക്കേണ്ടത് അമ്മ എന്ന സംഘടനയല്ല. അക്കാര്യത്തിൽ സംഘടനയേക്കാൾ ചോദ്യം ചെയ്യപ്പെടേണ്ടത് കോടതിയാണ് എന്നാണ് തന്റെ വിശ്വാസം എന്നും ടൊവിനോ വ്യക്തമാക്കുന്നു. ടൊവിനോ ആഷിഖ് അബു കൂട്ടുകെട്ടിൽ റിലീസ് ചെയ്യാനിരിക്കുന്ന നാരദൻ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.
അമ്മ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗമാണ്, എന്നാൽ അമ്മയുടെ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് താനല്ല. പക്ഷേ എനിക്ക് കിട്ടിയ വേദിയിൽ എന്റെ കഴിവിന്റെ പരമാവധി ചെയ്യും. ഞാൻ പറയുന്നത് എന്റെ അഭിപ്രായം ആയിരിക്കാം, അതിന് മറ്റ് വശങ്ങൾ ഉണ്ടായേക്കാം. എന്നാൽ എനിക്ക് തോന്നുന്ന, എന്റെ അഭിപ്രായങ്ങൾ അമ്മയിൽ പറയും. അമ്മ ഒരു നീതി ന്യായ വ്യവസ്ഥയല്ല. അത് കോടതിയാണ്. പക്ഷേ സമ്മർദം ചെലുത്താൻ സംഘടനയ്ക്ക് ആവും എന്ന് കരുതുന്നു. അക്രമിക്കപ്പെട്ട നടിക്ക് സംഘടനയിൽ നിന്നും പിന്തുണ പ്രഖ്യാപിച്ച് എത്തിയവരെ കണ്ടില്ലെന്ന് നടക്കരുത് എന്നും ടൊവിനോ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അക്രമിക്കപ്പെട്ട നടിക്ക് നീതി തേടിയുള്ള യാത്ര അഞ്ചു വർഷമായി ഇതുവരെ നീതി ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സംവിധായകൻ ആഷിഖ് അബുവിന്റെ മറുപടി ഇപ്രകാരയായിരുന്നു. കേരളം പോലെയുള്ള സംസ്ഥാനത്തെ നീതിന്യായവ്യവസ്ഥയിൽ വിശ്വാസം ഉണ്ട്. അതിജീവിത ഒരു തെറ്റും ചെയ്തിട്ടില്ല, സാധാരണ ഒരു സ്ത്രീയെ പോലെ അവരെ കാണണം. വ്യക്തിപരമായ അഭിപ്രായം, അതിജീവിതക്ക് ഒളിച്ചിരിക്കേണ്ട അവസ്ഥ ഉണ്ടാവരുത് എന്നാണ്.
അക്രമിക്കപ്പെട്ട നടിയുടെ തിരിച്ച് വരവ് ആഗ്രഹിക്കുന്നു. അതിജീവിത ഒളിച്ചിരിക്കരുത്, അവർ ഒരു കുറ്റവും ചെയ്തിട്ടില്ല, സുപ്രീം കോടതി വരെ പോകാൻ സാധ്യതയുള്ള കേസാണിത്, സത്യത്തെ മൂടിവെയ്ക്കാൻ പറ്റില്ല കാലതാമസം എടുത്താലും പുറത്ത് വരും. ഇരയായവർ പൊതുസമൂഹത്തിൽ നിന്നും മാറി നിൽക്കേണ്ട കാര്യം ഇല്ല. ആത്മവിശ്വാസത്തോടെ മുന്നോട്ട് വരണം. സത്യം മൂടിവയ്ക്കാനാവില്ല. അത് എന്നായാലും പുറത്ത് വരും. ഒരാൾ ശിക്ഷിപ്പെടുമ്പോൾ അയാൾ തിരുത്തപ്പെട്ടേക്കും, എന്നാൽ അതിജീവിത മറവിൽ നിൽക്കേണ്ട കാര്യമില്ല, അവരെ അങ്ങനെ നിർത്തുന്നത് ശരിയല്ലെന്നും ആഷിഖ് അബു പറഞ്ഞു.