മുംബൈ: നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ച വാർത്ത ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. അന്ധേരി പ്രദേശത്തെ വസതിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ ഒരു മണിയോടെയാണ് മുംബൈ പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടിയുടെ മരണ കാരണം വ്യക്തമല്ലെന്ന് അറിയിച്ച മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരണത്തിന്റെ പ്രധാനകാരണം യുവത്വം നിലനിർത്തുന്നതിനുള്ള ചികിത്സയുടെ ഭാഗമായുള്ള മരുന്നിന്റെ ഉപയോഗമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വൈറ്റമിൻ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തു.
ഷെഫാലി അന്ന് വൈകുന്നേരം തന്റെ പതിവ് ഗുളികകൾ കഴിച്ചു. ഉച്ചകഴിഞ്ഞ് അവർ ആന്റി-ഏജിംഗ് ഇഞ്ചക്ഷനും എടുത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവർ അത് എടുത്ത് വരുന്നു. രാത്രി രക്തസമ്മർദ്ദം കുറയുകുയും വിറയ്ക്കാൻ തുടങ്ങിയെന്നുമാണ് റിപ്പോർട്ടുകൾ.
വീട്ടിലെ പൂജയ്ക്കായി ദിവസം മുഴുവൻ അവൾ ഉപവസിച്ചിരുന്നു. വെറും വയറ്റിൽ മരുന്ന് കഴിച്ചതാകാം അവസ്ഥ വഷളാക്കിയതെന്നും പൊലീസ് പറയുന്നു.
27ന് വീട്ടിൽ പൂജയുണ്ടായിരുന്നതിനാൽ നടി ഷെഫാലി ഉപവാസിച്ചിരുന്നു. എങ്കിലും അന്ന് ഉച്ചയ്‌ക്കു ശേഷം ഈ മരുന്ന് കുത്തിവയ്പ്പു നടത്തി. അന്ന് രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യം മോശമായതെന്നും അധികൃതർ പറയുന്നു. പിന്നീട് ശരീരം വിറയ്‌ക്കാൻ തുടങ്ങി. പിന്നാലെ കുഴഞ്ഞു വീണു. ആ സമയം വീട്ടിൽ ഭർത്താവ് പരാഗ് ത്യാഗി, അമ്മ തുടങ്ങിയവരുണ്ടായിരുന്നു. ഉടൻ തന്നെ ഷെഫാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണത്തിൽ യുവത്വം നിലനിർത്താനുള്ള മരുന്നിന്റെ ഉപയോഗമാകാം ഹൃദയാഘാതമുണ്ടാകാനുള്ള പ്രധാനകാരണമെന്നാണ് നിഗമനമെന്ന് അധികൃതർ അറിയിച്ചു.a