കോട്ടയം: അപകടാവസ്ഥയിൽ നിൽക്കുന്ന മുഴുവൻ മരങ്ങളും മുറിച്ചു മാറ്റുവാൻ വേണ്ടി ട്രീ കമ്മിറ്റിക്കു മുമ്പാകെ നൽകിയിരിക്കുന്ന എല്ലാ അപേക്ഷയിന്മേലും കാലതാമസം കൂടാതെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന സമിതി യോഗം ഫ്രാൻസിസ് ജോർജ് എം. പി. യുടെ പ്രതിനിധി വികസന സമിതി മെമ്പർ അഡ്വ.ടി. വി.സോണിയെ അറിയിച്ചു.
Advertisements
കോട്ടയം മുതൽ കാണക്കാരി വരെയുള്ള എം. സി.റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ വേണ്ടി ബസ് ബേകളിൽമാത്രം ബസ്സ് നിർത്തുവാൻ നടപടി സ്വീകരിക്കണം ടി. വി. സോണി ആവശ്യപ്പെട്ടു.ഈ വിഷയത്തിൽ സത്വര നടപടി സ്വീകരിക്കുമെന്നും
ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ചു ചേർക്കുവാനും യോഗം തീരുമാനിച്ചു.യോഗത്തിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അദ്ധ്യക്ഷത വഹിച്ചു.