കോട്ടയം മേലുകാവിൽ വാഹനാപകടം : പത്രവുമായി പോയ ജീപ്പിൽ ലോറിയിടിച്ച് അതിരമ്പുഴ സ്വദേശിയ്ക്ക് പരിക്ക്

കോട്ടയം : പാലാ മേലുകാവിൽ വാഹനാപകടം. നിയന്ത്രണം വിട്ട ജീപ്പും ലോറിയും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. അതിരമ്പുഴ സ്വദേശിയായ സതീഷിനാണ് പരിക്കേറ്റത്. കോട്ടയത്ത് നിന്നും കാഞ്ഞിരംകവലയിലേയ്ക്ക് പോയ ശേഷം തിരികെ വരികയായിരുന്നു ജീപ്പ്. മംഗളം പത്രവുമായി പോയ ശേഷം തിരികെ വരികയായിരുന്നു ജീപ്പ്. കോട്ടയം പാലാ മേലുകാവ് മറ്റത്ത് വച്ച് ലോറിയും ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Advertisements

ഇടിയുടെ ആഘാതത്തിൽ ജീപ്പിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ജീപ്പിൽ ഇടിച്ച ലോറി റോഡിൽ മറിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ജീപ്പിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ സതീഷിനെ പുറത്ത് എടുത്തത്. സതീശിനെ ഗുരുതരമായ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles