മറിയപ്പള്ളി ആദര്‍ശ് നഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നാട്ടകം : നാട്ടകം മറിയപ്പള്ളി ആദര്‍ശ് നഗര്‍ റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ 78-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഉഷാ വിജയകുമാര്‍ പതാക ഉയര്‍ത്തി പരിപാടിക്ക് തുടക്കം കുറിക്കുകയും മുന്‍പ്രസിഡന്റ് വി.പി. ലാലു സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്തു. കമ്മറ്റിയംഗങ്ങളും കൗണ്‍സിലര്‍ കെ ശങ്കരനും ചേർന്ന് ആശംസകള്‍ അര്‍പ്പിച്ചു.

Advertisements

തുടർന്ന് കൗൺസിലറായ ജയ ടീച്ചര്‍ ഭരണഘടന പ്രതിജ്ഞ ചൊല്ലികൊടുത്തു. സെക്രട്ടറി ഷാനവാസ്. എസ്.എസ് സ്വാഗതവും ട്രഷറര്‍ വി.എം. രാജന്‍ നന്ദിയും രേഖപ്പെടുത്തി. ജോയിന്റ് സെക്രട്ടറി ഡി. രാജീവ്, നന്ദന്‍ നമ്പൂതിരി ടി.എം, അനില്‍ കുമാര്‍, റോയന്‍ ജോയി, രക്ഷാധികാരി വിജയന്‍ കെ.കെ.
അസോസിയേഷന്‍ അംഗങ്ങളായ. വി.പി. പ്രസന്നന്‍, ബിന്ദു രാജേന്ദ്രന്‍, ശശി എന്നിവര്‍ പങ്കെടുത്തു. കൊച്ചു കൂട്ടുകാരായ ഏബൻ, ആല്‍ബിന്‍, അയന ലക്ഷ്മി എന്നിവരുടെ ദേശീയഗാനാലാപനത്തോടെ പരുപാടി സമാപിച്ചു. തുടര്‍ന്ന് അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളെ അവരുടെ വീട്ടുകളിൽ ചെന്ന് സന്ദര്‍ശിച്ച് അവരുമായി അൽപസമയം ചിലവഴിക്കുകയും ചെയ്തു.

Hot Topics

Related Articles