നാട്ടകം: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മറിയപ്പള്ളിയിലെ ആദർശ് നഗർ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ പരിസ്ഥിതി ദിനാചരണം നടത്തും. ഇതിന്റെ ഭാഗമായി നാട്ടകം ഗവ. എൽ.പി സ്കൂളിൽ വൃക്ഷതൈയും നടുന്നതാണ്. കൂടാതെ 2024ലെ എസ്എസ്എൽസി പരീക്ഷയിൽ എട്ടാം തവണയും 100% വിജയം കൈവരിച്ച നാട്ടകം വി. എച്ച്. എസ്. എസ് സ്കൂളിനെയും അതോടൊപ്പം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിക്കുന്നതുമാണ്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ബാബു ഇവരെ ആദരിക്കുന്നതാണ്.
Advertisements