തിരുവല്ല : അഡ്വ. മാമ്മൻ മത്തായി എംഎൽഎ സ്മാരക ആൾ കേരള ഇന്റർ ബാർ അസോസിയേഷൻ സെവൻസ് എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് തിരുവല്ലയിൽ നടക്കും. നവംബർ 18, 19 തീയ്യതികളിലായി മുത്തൂർ എലൈറ്റ് അരീന ടർഫിലാണ് മത്സരം നടക്കുക. കേരളത്തിലെ വിവിധ ബാർ അസോസിയേഷനുകളിൽ നിന്നും എത്തുന്ന 12 ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
18 നു രാവിലെ 8.30 ന് ജില്ലാ ജഡ്ജി ആർബി കിക്ക് ഓഫ് ചെയ്യും. തിരുവല്ലയിലെ ജുഡീഷ്യൽ ഓഫീസേഴ്സ്, സീനിയർ അഭിഭാഷകർ, കായിക പ്രേമികൾ തുടങ്ങിയവർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും. 19 ന് വൈകിട്ട് 6 മണിയ്ക്ക് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
എം എൽ എ മാരായ അഡ്വ. മാത്യു റ്റി തോമസ്, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. പ്രമോദ് നാരായണൻ , നഗരസഭാ ചെയർപേഴ്സൺ ശാന്തമ്മ തോമസ്, കൗൺസിലേഴ്സ്, ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. തിരുവല്ല ബാർ അസോസിയേഷനുവേണ്ടി
പ്രസിഡന്റ് അഡ്വ. രാജേഷ് ചാത്തങ്കരി, സെക്രട്ടറി അഡ്വ. എം ബി നൈനാൻ എന്നിവർ അറിയിച്ചു.