മലയാള ചലച്ചിത്ര പുരസ്‌കാരങ്ങൾ തൂത്തൂവാരി ആട് ജീവിതം: പൃഥ്വിരാജ് മികച്ച നടൻ: ഉർവശിയും ബീനയും മികച്ച നടി ; ആടു ജീവിതം ജനപ്രിയ ചിത്രം; കാതൽ മികച്ച ചിത്രം

തിരുവനന്തപുരം: മലയാള ചലച്ചിത്ര അവാർഡ് തൂത്തുവാരി ആട് ജീവിതം. മലയാളത്തിന്റെ ചരിത്രത്തിൽ കണ്ടഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ മമ്മൂട്ടിയെ പിന്നിലാക്കിയാണ് പൃഥ്വിരാജ് സിനിമാ പുരസ്‌കാരത്തിൽ മലയാളത്തിലെ മികച്ച നടൻ എന്ന ലേബൽ സ്വന്തമാക്കിയത്. ഒൻപത് പുരസ്‌കാരങ്ങളാണ് ആട് ജീവിതം സ്വന്തമാക്കിയത്. മികച്ച സംവിധായകനും നടനും ആട് ജീവിതം സ്വന്തമാക്കി.

Advertisements

മികച്ച നടൻ: പൃഥ്വിരാജ് (ആടൂജീവിതം)
മികച്ച നടി : ബീന ആർ ചന്ദ്രൻ (തടവ്), ഉർവശി (ഉള്ളൊഴുക്ക്)
മികച്ച സംവിധായകൻ: ബ്ലസി (ആടുജീവിതം)
മികച്ച ചിത്രം: കാതൽ
മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട
മികച്ച ജനപ്രിയ ചിത്രം : ആടുജീവിതം
മികച്ച തിരക്കഥ: ബ്ലസി (ആടുജീവിതം, അഡാപ്‌റ്റേഷൻ)
മികച്ച തിരക്കഥാ കൃത്ത്: രോഹിത് എം.ജി കൃഷ്ണൻ (ഇരട്ട)
മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ് (ആടുജീവിതം)
മികച്ച കഥാകൃത്ത് : ആദർശ് സുകുമാരൻ (കാതൽ)
മികച്ച ബാലതാരം: അദ്വിത് മേനോൻ (പാച്ചുവും അത്ഭുതവിളക്കും)
മികച്ച സ്വഭാവ നടി: ശ്രീഷ്മാ ചന്ദ്രൻ (പൊമ്പിളെ ഒരുമൈ)
മികച്ച സ്വഭാവ നടൻ: വിജയ രാഘവൻ (പൂക്കാലം)
മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആട് ജീവിതം)
ശബ്ദ മിശ്രണം: റസൂൽ പൂക്കുട്ടി, ശരത് മോഹൻ (ആട് ജീവിതം)
മികച്ച നവാഗത സംവിധായകൻ : ഫാസിൽ റസാഖ്
മികച്ച ഡബിംങ് ആർട്ടിസ്റ്റ് : സുമംഗല (ജനനം 1947 പ്രണയം തുടരുന്നു)
മികച്ച പിന്നണി ഗായിക: ആൻ ആമി (ഗാനം : തിങ്കൾ പൂവിൽ ഇതൾ അവൾ, പാച്ചുവും അത്ഭുതവിളക്കും)
മികച്ച പിന്നണി ഗായകൻ : വിദ്യാധരൻ മാസ്റ്റർ (പതിരാണെന്നോർത്തൊരു കനവിൽ (ജനനം 1947, പ്രണയം തുടരുന്നു)
എഡിറ്റിംങ് : സംഗീത പ്രതാപ് (ലിറ്റിൽ മിസ് റാവുത്തർ)
മികച്ച പശ്ചാത്തല സംഗീത സംവിധായൻ : മാത്യൂസ് പുളിക്കൽ (കാതൽ).
മികച്ച സംഗീത സംവിധായകൻ : ജസ്റ്റിൻ വർഗീസ് (ചെന്താമരപ്പൂവിൽ, ചിത്രം : ചാവേർ)
കലാസംവിധാനം : മോഹൻ ദാസ് (2018)
മികച്ച ഗാനരചയിതാവ്: ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൽ, ചിത്രം : ചാവേർ)

Hot Topics

Related Articles