എഡി ജി പി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നത് സിപിഎം ബിജെപി ബാന്ധവം പുറത്ത് വരാതിരിക്കാൻ : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം : സിപിഎം ബിജെപി ബാന്ധവം മറനീക്കി പുറത്ത് വരും എന്നുള്ളത് കൊണ്ടാണ് എ ഡി ജി പി എം ആർ അജിത് കുമാറിനെ സംരക്ഷിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. യൂ ഡി എഫ് കോട്ടയം നിയോജമണ്ഡലം കമ്മറ്റി യുടെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച നടക്കുന്ന ജില്ലാ യൂ ഡി എഫ് പൊതുയോഗം, ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഡിസിസി പ്രസിഡന്റ് കുര്യൻ ജോയ്,അഡ്വ. ഫിൽസൺ മാത്യുസ്, നിയോജക മണ്ഡലം യൂ ഡി എഫ്ഭാരവാഹികളായ എസ് രാജീവ്‌, ജോയ് ചേട്ടിശേരി, ഡിസിസി സെക്രട്ടറി മാരായ യൂജിൻ തോമസ്, സണ്ണി കാഞ്ഞിരം, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ജയചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കർ, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജു ചന്ദ്രൻ, ഐ യു എം എൽ ജില്ലാ സെക്രട്ടറി ഫാറൂക്ക്, ആർ എസ് പി സെക്രട്ടറി അൻസാരി, ഐ യു എം എൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രൊഫ. ഷഹവാസ് ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles