ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തു നിന്ന് രണ്ടു ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. പത്തു പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന്
എ.ഡി.ജി.പി മനോജ് എംബ്രഹാമും, എസിപി ബിജി ജോർജും അർഹരായി. സ്തുത്യർഹ സേവനത്തിനുള്ള പൊലീസ് മെഡൽ പത്തു പേർക്കാണ് ലഭിച്ചത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് , എസ്.പി മുഹമ്മദ് ആരിഫ് , അസി.ഡയറക്ടർ ട്രെയിംനിങ് സുബ്രഹ്‌മണ്യൻ ടി.കെ , എസ്.പി പി.സി സജീവൻ , എസ്.പി കെ.കെ സജീവ്
എസ്.പി അജയകുമാർ വേലായുധൻ നായർ, എസ്.പി ടി.പി പ്രേമരാജൻ , ഡി.സി.പി അബ്ദുൾ റഹിം അലിയാർ കുഞ്ഞ് എസ്.പി രാജു കുഞ്ചൻ വെളിക്കത്ത് , ആംഡ് പൊലീസ് ഇൻസ്‌പെക്ടർ എം.കെ ഹരിപ്രസാദ് എന്നിവർക്കാണ് മെഡൽ ലഭിച്ചത്.
എ.ഡി.ജി.പി മനോജ് എ്ബ്രഹാമിന് രാഷ്ട്രപതിയുടെ മെഡൽ; ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസിനും പുരസ്‌കാരം
Advertisements